Feb 11, 2010

അവന് അമ്മ

അവന് അമ്മ

മഴയത്ത് അച്ഛന്‍ വരാഞ്ഞപ്പോള്‍
തകരവാതിലിന്റെ സാക്ഷയായിരുന്നു,
മേല്കൂരയിലെ ഓട്ടയ്ക്കുതാഴെ
ചളുങ്ങിയ അലുമിനിയം പാത്രവും .

പനിച്ചപ്പോള്‍
നെറ്റിയിലൊരു നനഞ്ഞ തുണിയായിരുന്നു,
പാതിരാത്രിയും കിടയ്ക്കക്കരുകിലെ
തുറന്ന കണ്ണും .

പഠിയ്ക്കുമ്പോള്‍
പ്രോഗ്രസ്കാര്‍ഡിന് ചുവട്ടിലെ ഒപ്പായിരുന്നു,
ക്ലാസ് ടീച്ചറിനു മുന്നിലെ
കുനിഞ്ഞ തലയും.

വിശന്നപ്പോള്‍
അടുപ്പത്തൊരു കപ്പക്കലമായിരുന്നു,
കഞ്ഞിപ്പാത്രത്തിലെ
മുളകുപപ്പടവും.

പിന്നെയാരാണ്,
താരാട്ടിന്റെ ഈണത്തിലും
പാലിന്റെ മധുരത്തിലും
അമ്മയെ ഓര്‍ത്തു വച്ചത് ?
.

13 comments:

  1. താര ...
    ദൈവമേ ....!!!!!!!!!!!!!!
    ഇതെന്റെ അമ്മയാണ് ..
    എന്റെ ബ്ലോഗിലെ അജ്നബി - എന്റെ അമ്മയാണ് ...

    ReplyDelete
  2. എന്റെ ബ്ലോഗിലെ ആദ്യ കമന്റ്‌ ,നന്ദി ചേച്ചി .
    അജ്നബി മുന്നേ വായിച്ചതാണ്.പക്ഷെ ഇന്ന് വീണ്ടും വായിച്ചപ്പോള്‍........
    എന്താ പറയേണ്ടത്,എനിക്കറിയില്ല.
    ഇനിയും വരില്ലേ, ഇതിലേ ?

    ReplyDelete
  3. usually i like lyrical poetry more than gadyakavitha. however liked this sone.awesome truth!At times God also comes infront of us in various such forms!

    ReplyDelete
  4. പിന്നെയാരാണ്,
    താരാട്ടിന്റെ ഈണത്തിലും
    പാലിന്റെ മധുരത്തിലും
    അമ്മയെ ഓര്‍ത്തു വച്ചത് ?
    .
    ഇതു തന്നെയല്ലെ ഓര്‍ത്തുവെയ്ക്കാനുള്ള മധുരമുള്ള ഓര്‍മയും. അമ്മ

    ReplyDelete
  5. മനോഹരം എന്ന ഒറ്റവാക്കിലൊതുക്കുന്നു.

    ReplyDelete
  6. hmmmm, kollaaaaaam, iniyum porattey

    ReplyDelete
  7. എനിക്ക് വേദനിക്കുന്നു.............
    എനിക്കുമെന്‍റെ അമ്മ ഇങ്ങനെയൊക്കെ ആണ്...
    സത്യമായും എന്റെ കണ്ണ് പൊടിയുന്നു....

    അമ്മയെനിക്കെന്നും ചിരിയില്‍ മറച്ചുവെച്ച
    ഒരു തുള്ളി കണ്ണുനീരായിരുന്നു...

    ReplyDelete
  8. @ഹംസ...
    എനിക്ക് മധുരമുള്ള ഓര്‍മ്മകള്‍ വേണ്ട...
    ഓര്‍മ്മകള്‍ക്കെന്നും കണ്ണുനീരൂണ്ടാവട്ടെ...

    ReplyDelete
  9. അമ്മ
    എത്ര പങ്കുവച്ചാലും
    ഒരു തരിയെങ്കിലും
    വക്കില്‍ ശേഷിക്കുന്ന
    അക്ഷയപാത്രം.

    എത്ര വറ്റിയാലും
    ഒരുതരി ഉപ്പുമായ്
    പിന്നെയും പിന്നെയും
    ഉറവ പൊട്ടുന്ന
    ഒരു പുഴ.
    എത്ര ഉണങ്ങിയാലും
    ഒരു വേരില്‍ നിന്നും
    മഴയത്ത്
    പൊന്തിവരുന്ന
    പുനര്‍ജ്ജനി.
    കവിത നന്നായി. ഒരമ്മ അടുക്കളയില്‍ എത്ര കിലോമീറ്റര്‍ നടക്കുമെന്നു നമ്മുടെ മക്കള്‍ക്കറിയില്ലല്ലോ.

    ReplyDelete
  10. ഈ കവിത ഇതിനുമുന്‍പ് വായിച്ചതാണ്‌. എങ്കിലും ഇന്ന് വെള്ളത്തിലാശാന്‍ പറഞ്ഞപ്പോള്‍ ഒന്നും കൂടി വായിക്കണമെന്ന് തോന്നി. കവിത മനോഹരം! കവിതയെ സ്നേഹിക്കാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്‌.. അടുത്ത കവിതയ്ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  11. മനോഹരം ... എല്ലാ അമ്മമാരും ഭാഗ്യവതികള്‍, മക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ ... kodoos

    ReplyDelete
  12. നല്ല കവിത, ചുമ്മാ കമന്റല്ല, നല്ല കവിത

    ReplyDelete