Feb 18, 2010

ഒരു റാഗിങ്ങിന്റെ കഥ

ഇന്നലെ വിനോദ് ചേട്ടന്റെ ഫോണ്‍ വന്നു.
എന്നെ ഒരുപാടൊരുപാട് ഓര്‍മകളിലേക്ക് മടക്കിക്കൊണ്ടു പോയി ആ ഫോണ്‍ കാള്‍.
..................................................................................................................................................................................
വൈദ്യം പഠിക്കണം എന്ന ആഗ്രഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍.........സോറി, എന്റെ സ്വന്തം വൈദ്യ വിദ്യാലയത്തില്‍.
കോളേജില്‍ എത്തുന്നതിനു മുന്‍പ് തന്നെ റാഗിങ്ങിനെ കുറിച്ചുള്ള ഭീകര കഥകള്‍ കേട്ട് തുടങ്ങിയിരുന്നു.
പിന്ന്‍ ക്ലോസെറ്റില്‍ ഇട്ടിട്ട് അത് നാവുകൊണ്ട് എടുപ്പിക്കുക,പല്ല് തേക്കുന്ന ബ്രഷ് കൊണ്ട് വാഷ്ബേസിന്‍ കഴുകിപ്പിക്കുക തുടങ്ങിയവ സ്ഥിരം കലാപരിപാടികള്‍ ആണെന്ന് കേള്‍ക്കുന്നു.
കോളേജിലെ ആദ്യ ദിനം.
അധ്യാപകരുടെ വക ഘോര ഘോരം ഉപദേശങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.ഒന്നും ആരുടെയും തലയില്‍ കയറുന്നില്ല.എല്ലാവരുടെയും മനസ്സില്‍ ഒരു ചോദ്യം മാത്രം
"മേരാ നമ്പര്‍ കബ് ആയേഗാ?"
എനിക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല.തൊട്ടടുത്ത ദിവസം തന്നെ മേരാ നമ്പര്‍ ആ ഗയാ...........
.........................................................
രംഗം അനാട്ടമി ലാബ്‌ .
ഭീകരന്മാരായ കുറച്ച ചേട്ടന്മാരും ഒന്നുരണ്ട് ചേച്ചി മാരും.അഭിമുഖമായി,ഞങ്ങള്‍ കുറച്ച ജൂനിയര്‍ പയലുകള്‍.
എനിക്കാണെങ്കില്‍ അടുത്ത് നില്‍ക്കുന്നവളുടെ പേര് പോലും അറിയില്ല,എന്നിട്ടും ആജീവനാന്ത സുഹൃത്തുക്കള്‍ എന്നമട്ടില്‍ കൈകോര്‍ത്തു പിടിച്ചാണ് നില്പ്.
"നീയിങ്ങു വാ....." ഒരു ചേട്ടന്‍.
ഈശ്വരാ ........ആ ചേട്ടന് കോങ്കണ്ണ്‍ ആയിരിക്കേണമേ........ഞാന്‍ പ്രാര്‍ത്ഥിച്ചു.
"ഇവിടെ വാടീ............."ചേട്ടന്‍ ഗര്‍ജിച്ചു
കോങ്കണ്ണ്‍ ഒന്നും അല്ല .എന്നെ തന്നെ.......
ഞാന്‍ അടുത്ത നിന്നവളുടെ കയ്യിലെ പിടി വിട്ടു.ഒരു സ്വപ്നത്തില്‍ എന്നവണ്ണം മുന്നോട്ട് നടന്നു..
"നീയരാന്നാടീ നിന്റെ വിചാരം?"
ഞാന്‍ മൗനം.
"നിനക്ക് കൊളുത്ത് ഒണ്ടോടീ.....?"
അയ്യേ ........വൃത്തികെട്ടവന്‍.....ഞാന്‍ മനസ്സില്‍ പറഞ്ഞു.
"ഡീ പറയെടീ,ഒണ്ടോടീ കൊളുത്ത്?"
ഈശ്വരാ ........ഇതിക്കെ എങ്ങനെ പറയും............
"നിന്റെ വായില്‍ നാക്കില്ലിയോടീ.....പറയെടീ........"
"ഒ........ഒ........ഒണ്ട് .ഞാന്‍ വിക്കി .
"ഓഹോ ..........മൊട്ടേന്നു വിരിഞ്ഞില്ലല്ലോടീ,എവിടുന്നു ഒപ്പിച്ചു?
ഞാന്‍ മൗനം
"അവന്റെ പേര് എന്തുവാടീ....?എത്ര നാളായെടീ തോടങ്ങിയെട്ട്?"
അയ്യോ.......ഇതാണോ ഉദേശിച്ചത്.............പാവം ചേട്ടന്‍ ഞാന്‍ തെറ്റിദ്ധരിച്ചു.
"ഇ ........ഇ.........ഇല്ല."ഞാന്‍.
"കള്ളം പറയുന്നോടീ ഡാഷേ..........."
"സത്യമായിട്ടും ഇല്ല."എനിക്ക് കരച്ചില്‍ തൊണ്ടയില്‍ എത്തി.
ഡാഷ് എന്ന വാക്കിനോളം വൃത്തികെട്ട യാതൊന്നും ഞാന്‍ അന്നേവരെ കേട്ടിട്ടില്ല എന്ന് തോന്നി.വൃതികെടിന്റെ അനന്തസാധ്യതകളിലേക്ക് തുറന്നു വച്ച ഒരു ഡാഷ്.......
എന്റെ കണ്ണൊക്കെ നിറഞ്ഞു.
"ന്നാ മോള്‍ വാ.......മോക്ക് പറ്റിയ ഒരാളെ ചേട്ടന്‍ കാണിച്ചു തരാം."
ചേട്ടന്‍ ലാബിന്റെ ഒരു അറ്റത്തേക്ക് നടന്നു.
ഞാന്‍ ചുറ്റും നോക്കി.എല്ലാവരും ഓരോ സീനിയറിന്റെ മുന്നില്‍ പൊരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ഞാന്‍ ചേട്ടന്റെ പിന്നാലെ നടന്നു.
ഒരു ടേബിളില്‍ പ്ലാസ്റ്റിക്‌ ഷീറ്റിന്റെ താഴെ ഒരു cadaver ........(അനാട്ടമി പഠനത്തിനു ഉപയോഗിക്കുന്ന ശവ ശരീരം.)
"കാലില്‍ തൊട്ടു നമസ്കരിക്കെടീ....."
എന്റെ മുന്നില്‍ കറുത്ത് ചുക്കിച്ചുളിഞ്ഞ തൊലിയും ആറടി നീളവും ഉള്ള ഒരു അതികായന്റെ നഗ്ന ശരീരം നിവര്‍ന്നു കിടക്കുന്നു.അന്തരീക്ഷത്തില്‍ ഫോര്‍മാലിന്റെ രൂക്ഷ ഗന്ധം.
എനിക്ക് നാണം,തലചുറ്റല്‍ ,കണ്ണില്‍ ഇരുട്ട് കയറല്‍, കരച്ചില്‍ ,ഇതെല്ലാം ഒരുമിച്ചു വരുന്ന പോലെ ഒരു തോന്നല്‍.
"കാലില്‍ തിറ്റ് തോഴടീ..........."
എനിക്കതിന്റെ കാലില്‍ പോയിട്ട് രോമത്തില്‍ പോലും തൊടാനുള്ള ധൈര്യം ഇല്ല.
"അല്ലെങ്കി വേണ്ട മോള് അതിനൊരു ഉമ്മ കൊട്......"
ഞാന്‍ ചേട്ടനെ തുറിച് നോക്കി.
"കൊട്രീ ഉമ്മ "
ഞാന്‍ കരഞ്ഞു തുടങ്ങി.............കണ്ണീരു മാത്രം............നോ sound effects .
"നിന്ന് മോങ്ങുന്നോടീ.....കൊട്രീ ഉമ്മ......"
"പോടാ പട്ടീ........"
ചേട്ടന്‍ ഞെട്ടി തരിച് എന്റെ മുഖത്തേക്ക് നോക്കി.
ഞാനും ഞെട്ടിപ്പോയി.(ജീവിതത്തില്‍ ആദ്യമായും അവസാനമായും ഞാന്‍ വിളിച്ച തെറിയാണ് അത്.അതെങ്ങനെ എന്റെ നാവില്‍ വന്നെന്നു ഇന്നും എനിക്കറിയില്ല.അതും കോളേജില്‍ കാലുകുത്തിയതിന്റെ രണ്ടാം ദിവസം........എണ്ണം പറഞ്ഞൊരു സീനിയറിന്റെ മുഖത്ത് നോക്കി............എന്നെ പോലൊരു ഊത്ത ജൂനിയര്‍.............)
അടുത്ത നിമിഷം ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി............വിത്ത്‌ sound effects .
ചെറിയ കരച്ചില്‍ ഒന്നും അല്ല,ആസ്ത്മ കൂടി ഊര്‍ദ്ധന്‍ വലിക്കുന്നതിനേക്കാള്‍ വലിയ ഏങ്ങല്‍ അടിയോടു കൂടിയത്.
(ഇന്നും എനിക്ക് മനസിലാകാത്ത മറ്റൊരു സംഗതിയാണ് അത്.എന്തിനു അങ്ങനെ കരഞ്ഞുവെന്നത്.....)
മറ്റുള്ള സീനിയേഴ്സ് ഒക്കെ അടുത്ത് കൂടി.
എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച് ആര്‍ക്കും ഒരു ഊഹവും ഇല്ല.
"അവള്‍ അവന്റെ കയ്യീന്ന് തട്ട് മേടിച്ചു കാണും" എന്നൊരാള്‍.
"നീ അവളെ തല്ലിയോടാ......?" എന്നൊരാള്‍ ചേട്ടനോട് .
ചേട്ടന്‍ എന്റെ മുഖത്തേക്ക് തുറിച് നോക്കുന്നതല്ലാതെ മിണ്ടുന്നില്ല.
എന്റെ കരച്ചിലിന്റെ ശക്തി കൂടി.കരഞ്ഞു കരഞ്ഞു ശ്വാസം കിട്ടാതായി.ഒരു മാതിരി ഹോസ്പിറ്റലില്‍ കൊണ്ട് പോകേണ്ട സ്ഥിതിയായി.
സീനിയേഴ്സിന്റെ മുഖത്ത് ചെറിയ പരിഭ്രമം.
ഒരു ചേച്ചി പതുക്കെ അടുത്ത് വന്നു.
"പോട്ടെ മോളെ,അവന്‍ തല്ലിയോ?"എന്ന് ചോദിച്ചു.
ഞാന്‍ ചേച്ചിയെ കെട്ടിപ്പിടിച് കരയാന്‍ തുടങ്ങി.
ചേട്ടന്‍ പെട്ടെന്ന് പുറത്ത് ഇറങ്ങി പോയി.ബാക്കിയുള്ള സീനിയേഴ്സും പുറകെ പോയി.
എന്റെ ക്ലാസ്സില്‍ ഉള്ളവര്‍ എന്റെ ചുറ്റും കൂടി.
"ശരിക്കും നിന്നെ അടിച്ചോ?,എന്തിനാ അടിച്ചത്?"എന്നൊക്കെ ചോദിയ്ക്കാന്‍ തുടങ്ങി.
...................................................................................................................................................................................
തുടര്‍ന്നു ഒരു മാസത്തോളം അവിടെ റാഗിംഗ് മഹാമഹം കൊണ്ടാടി.
പക്ഷേ ആ സംഭവത്തിന്‌ ശേഷം എന്നെ ആരും റാഗ് ചെയ്തില്ല.എന്നെ കാണുമ്പോഴേ
"അവളെ വിട്ടേരെ ,അവള്‍ക് വിനോദിന്റെ കയ്യീന്ന് ആവശ്യത്തിനു കിട്ടിയതാ......" എന്ന് പറയും.
കിട്ടിയതും കൊടുത്തതും എന്താണ് എന്നും ആര്‍ക്കാണ് എന്നും അറിയുന്നവര്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം.
അതിനു ശേഷം ഒരേ കോളേജില്‍ ഒരുമിച്ച് അഞ്ചര വര്‍ഷം.........പക്ഷേ, ഒരുതവണ പോലും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടില്ല.
....................................................................................................................................................................................................
ഇന്നലെ എന്നെ വിനോദ് ചേട്ടന്‍ വിളിച്ചിരുന്നു.
എവിടുന്നോ നമ്പര്‍ തപ്പിയെടുത്ത്‌ വിളിച്ചതാണ്.
ചേട്ടന്റെ കല്യാണം.ചേട്ടന്റെ ക്ലാസ്സില്‍ തന്നെ പഠിച്ച സാധിക ചേച്ചിയെ .
വരാന്‍ പറ്റില്ലെന്നും,എന്റെ എല്ലാ ആശംസകളും ഉണ്ടാവും എന്നും പറഞ്ഞു വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍
ചേട്ടന്‍ പറഞ്ഞു, "അവള്‍ക്ക് അറിയാം............."
"??".ഞാന്‍ .
"നമ്മുടെ പഴേ രഹസ്യം.............,അന്നേ അറിയാം.ഈ ലോകത്ത് അവളോട് മാത്രമേ പറഞ്ഞിട്ടുള്ളൂ."
ഞാന്‍ മെല്ലെ ചിരിച്ചു..........ചേട്ടനും..............

110 comments:

  1. പുതിയ പോസ്റ്റ്‌.
    ഒരു റാഗിങ്ങിന്റെ കഥ ......

    ReplyDelete
  2. 'ഏകതാര' എന്ന പേരും, കണ്ണൂനീര്‍‌തുള്ളിയും, 'അവന്‌ അമ്മ'യെന്ന കവിതയും എല്ലാം കൂടി ഒരു പാവം 'ദു:ഖപുത്രി' ആയിരിക്കും എന്നാണ്‌‌ ഞാന്‍‌ കരുതിയിരുന്നത്‌. പക്‌ഷെ, "ഒരു റാഗിംങ്ങിന്റെ കഥ" എന്റെ മുന്‍‌‍‌ധാരണകളെ തകിടം മറിച്ചു കളഞ്ഞു!! കൊള്ളാം..അപ്പോള്‍‌ ചികില്‍സിക്കാന്‍‌ മാത്രമല്ല, ചിരിപ്പിക്കാനും പറ്റും എന്ന്‌ പ്രൂവ്‌ ചെയ്‌തിരിക്കുന്നു.

    ReplyDelete
  3. കൊള്ളാം, നല്ല അവതരണം. എന്നിട്ട്‌ 'ഡോക്ടര്‍ഭാഗം' പാസ്സായല്ലോ അല്ലേ. ഏതാണ്ടിതുപോലൊരു റാഗിംഗ്‌ ചിത്രം എന്റെ കരയാന്‍ ഇഷ്ടമില്ലാത്തവര്‍ എന്ന നീണ്ട കഥയിലുണ്ട്‌. സൗകര്യം പോലെ വായിക്കൂ,ബോറടിയില്ലെങ്കില്‍.

    തലക്കെട്ടിലെ വരികളില്‍ കവിതയുണ്ട്‌. ഇനിയും എഴുതണം. പൊതുവെ വനിതാ എഴുത്തുകാരെ ഞാന്‍ തെരഞ്ഞു പിടിച്ചു വായിക്കാറുണ്ട്‌,പക്ഷേ, ഇതെങ്ങനെയോ മിസ്സായിപ്പോയി. പിന്നെ പ്രതികരിക്കണം എന്നു തോന്നുന്നതൊക്കെ ശക്തമായിത്തന്നെ ചെയ്യുക. മാണിക്യം, മാനസി, ആഗ്നേയ, പ്യാരി, ചേച്ചിപ്പെണ്ണ്‌,റോസാപ്പൂക്കള്‍, Typist/എഴുത്തുകാരി ഇവരെയൊക്കെ വായിച്ചുവോ. ഇല്ലെങ്കില്‍ സമയം കിട്ടുമ്പോള്‍ നോക്കൂ, തീര്‍ച്ചയായും ഇഷ്ടപ്പെടും. ഇനിയും കാണും വേറെ. പെട്ടന്ന്‌ മനസ്സില്‍ വന്നത്‌ കുറെ എഴുതി എന്നേയുള്ളു. താമസിയാവാതെ ബ്ലോഗുലകത്തിലെ അറിയപ്പെടുന്ന സാന്നിദ്ധ്യമാകാന്‍ കഴിയട്ടെ.

    ReplyDelete
  4. പറഞ്ഞില്ലേ ,ഏകതാര! അത്കൊണ്ട് ഏകതാര എന്നുതന്നെ വിളിക്കാം, പക്ഷെ എനിക്കറിയേണ്ടിയിരുന്നത് അടുത്തവർഷങ്ങളിൽ ഏകതാര നടത്തിയ റാഗിങ്ങുകളായിരുന്നു, ഇത് പറയാൻ കാരണം ഞാനും ജീവിതത്തിൽ ഒരുപാട് രാഗിംങ്ങ് അനുഭവിച്ചു/ ചെയ്തു കൂട്ടിയിട്ടുണ്ട്. പക്ഷെ ഞങ്ങൽക്ക് ഡെഡ് ബോഡിയുണ്ടാവില്ല, ജീവനുള്ള ശരീരമായിരുമെന്ന് മാത്രം അതൊക്കെ സമയം കിട്ടിയാൽ എഴുതാം. Maithreyi പറഞ്ഞകാര്യങ്ങതന്നെ ഒന്നുകൂടി ഞാനും പറയുന്നു, കൂടാതെ മറ്റ്ബ്ലോഗുകളിൽ അതിശക്തമായി ഇടപെടുകയും ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു. നമോവാകം

    ReplyDelete
  5. കൊള്ളാം രക്ഷപ്പെടാന്‍ കണ്ടെത്തിയ വിദ്യയോ അതോ അറിയാതെ വന്നതോ.. ഏതായാലും ബാക്കിയുള്ള കാലം പേടിക്കതെ കഴിയാനായി അല്ലെ ?

    ReplyDelete
  6. ഏകതാര, ഞാന്‍ പ്രിയ എഴുത്തുകാരി നന്ദനയെ വിട്ടുപോയി. എല്ലാ പേരുകളും കൂടി ഒന്നിച്ചങ്ങോട്ടു വന്നില്ല. ഏകതാര വഴി ഞാന്‍ വായാടിയേയും സന്ദര്‍ശിച്ചു. വെറുതെയായില്ല. അതും പെരുത്തിഷ്ടപ്പെട്ടു.

    ReplyDelete
  7. എല്ലാവര്‍ക്കും ഒരുപാട് നന്ദി .
    ഈ ലോകത്ത് എന്നെ വായിക്കാനും കുറച്ചുപേര്‍ ഉണ്ട് എന്ന അറിവ് ഒരുപാട് പ്രോത്സാഹനം തരുന്നതാണ്.
    ഒറ്റയ്ക്കല്ല എന്ന തോന്നല്‍ തന്നെ വല്യൊരു കാര്യമാണ്..
    അതിലുമുപരിയായി ,നിങ്ങളെയൊക്കെ വായിക്കാന്‍ എനിക്കും അവസരം കിട്ടിയല്ലോ.
    ഇനിയും ഇതിലെ വരണം,പറ്റിയാല്‍ ഒരു വാക്കെങ്കിലും പറഞ്ഞിട്ടേ പോകാവു.

    ReplyDelete
  8. വായാടി,
    ദു:ഖ പുത്രിയാണെന്ന് പറയാന്‍ പറ്റില്ല.പക്ഷെ,വേഗം സങ്കടം വരുന്ന കൂട്ടത്തിലാണ്.അതും ആവശ്യമില്ലാതെ!
    കരയുന്ന patients ന്റെ കൂടെ കരഞ്ഞതിനു പലപ്പോഴും അധ്യാപകരുടെ വഴക്ക് കിട്ടിയിട്ടുണ്ട്.:)

    മൈത്രേയി,
    in mind a constant memory ........അത് എന്റെ സ്വന്തമല്ല,എവിടുന്നോ എന്റെ മനസ്സില്‍ കയറിയതാണ്.
    ആ പറഞ്ഞവരെയൊക്കെ ഞാന്‍ തപ്പിയെടുത്ത്‌ വായിച്ചു കൊണ്ടിരിക്കുകയാണ്.thanks a lot for ur guidance .
    എന്റെ ബ്ലോഗ്‌ മുഴുവന്‍ വായിക്കാന്‍ ക്ഷമ കാണിച്ചതിന് പ്രത്യേക നന്ദി.

    ചേച്ചി പ്പെണ്ണ്‍ ,
    പ്രോത്സാഹനത്തിനു നന്ദിയുണ്ട് ട്ടോ.

    ഹംസ,
    അത് അങ്ങനെ സംഭവിച്ചു പോയതാണ് ,നമ്പരൊന്നും ആയിരുന്നില്ല.
    വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒക്കെ നന്ദിയുണ്ട്.ഇനിയും വരണം.

    ReplyDelete
  9. നന്ദന,
    വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒക്കെ നന്ദിയുണ്ട് ട്ടോ.അതൊരു പ്രോത്സാഹനവും പ്രചോദനവും ആണ്,പ്രത്യേകിച്ച് എന്നെപ്പോലെയുള്ള തുടക്കക്കാര്‍ക്ക്.
    പിന്നെ ആരുടെ മുന്നിലും അഭിമാനത്തോടെ ഞാന്‍ പറയും,റാഗിംഗ് എന്ന പേരില്‍ ഒരാളെപ്പോലും മാനസികമായോ അല്ലാതെയോ വേദനിപ്പിച്ചിട്ടില്ലെന്ന്.കാരണം എന്ത് നല്ല ഗുണങ്ങള്‍ ഉണ്ട് എന്ന് വാദിച്ചാലും ഒരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ് റാഗിംഗ് എന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം.ഒരുപക്ഷെ ഈയൊരു വിശ്വാസം ഉള്ളില്‍ ഉറങ്ങിക്കിടന്നത് കൊണ്ടാവും അന്ന്
    അങ്ങനെയൊരു പ്രതികരണം (unconsiously ആണെങ്കിലും.......) എന്നില്‍ നിന്നും ഉണ്ടായത്.
    ഇനിയും വരണം ഇതിലെ.....

    ReplyDelete
  10. ഏകതാരാ,

    ഞാന്‍‌ വലതു കാലുവെച്ച്‌ കയറിയതിനു ശേഷം എന്റെ പിന്നാലെ കുറേ ഫോളോവേഴ്‌സും വന്നല്ലോ. അപ്പോള്‍‌ ഞാന്‍‌ ആള്‌ മോശമില്ല അല്ലേ?

    ബ്ലോഗിന്റെ ലോകത്ത്‌ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാകട്ടെ എന്നു ഞാന്‍‌ ആശംസിക്കുന്നു.

    മറ്റുള്ളവരുടെ വേദനയില്‍‌ സ്വയം വേദനിക്കാന്‍‌ നല്ല മനസ്സുള്ളവര്‍‌ക്കേ കഴിയൂ. ആ നല്ല മനസ്സ്‌ എന്നും കാത്തു സൂക്‌ഷിക്കൂ. .

    ReplyDelete
  11. അല്ലേലും റാഗ് ചെയ്യുമ്പോള്‍ പൊട്ടിക്കരയുന്നത് ഈ പെമ്പിള്ളാരുടെ ഒരു സ്ഥിരം ഏര്‍പ്പാടാ. മുതലക്കണ്ണീര്‍ അല്ലാതെന്താ.... അല്ലറ ചില്ലറ റാഗിങ്ങോക്കെയായി ജീവിക്കാന്‍ സമ്മതിക്കില്ല, ഇവളുമാരു എന്നെ കരയിപ്പിക്കും... ങ്ഹീ ങ്ഹീ ഹീ ഹീ ങ്ങീ ങ്ങീ ഹീ ഹീ... ആ കര്‍ചീഫ്‌ ഒന്ന് തന്നേ...

    ReplyDelete
  12. വഷളാ, കരച്ചിലിന്റെ ശക്തി കണ്ടിട്ട്‌ ഒരു ചെറിയ കര്‍‌ച്ചീഫ്‌ മതിയാകുമെന്ന്‌ തോന്നുന്നില്ല. ഒരു വലിയ ടര്‍‌ക്കി ടൗവ്വല് ‍എടുക്കട്ടെ? :)

    ReplyDelete
  13. (ഈശ്വരാ ........ആ ചേട്ടന് കോങ്കണ്ണ്‍ ആയിരിക്കേണമേ........ഞാന്‍ പ്രാര്‍ത്ഥിച്ചു)
    അപ്പൊ കരയാനല്ല ചിരിപ്പിക്കാനും അറിയാം.

    വായാടി പറഞ്ഞത് തന്നെ ഞാനും പറയുന്നു
    "മറ്റുള്ളവരുടെ വേദനയില്‍‌ സ്വയം വേദനിക്കാന്‍‌ നല്ല മനസ്സുള്ളവര്‍‌ക്കേ കഴിയൂ. ആ നല്ല മനസ്സ്‌ എന്നും കാത്തു സൂക്‌ഷിക്കൂ.""

    ReplyDelete
  14. അനുഭവങ്ങള്‍ തന്നെയാണ് കഥയെഴുത്തിനുള്ള പ്രചോദനം .വളരെ നന്നായി. ഞാനും ഒരു കേടാവറിനെ കുറിച്ച് എഴുതിയിട്ടുണ്ട് .വെറും നാലുവരിക്കഥ
    http://www.shaisma.co.cc/2010/01/blog-post_24.html
    വായിച്ചു കമന്റ് ഇടുക .ഫോളോ ചെയ്താല്‍ നന്നായി
    NB:ഒരു ചെറിയ സംശയം. ആ വില്ലന്‍ ഭവതിയുടെ സീനിയര്‍ ആയിരുന്നില്ലേ? അങ്ങനെയെങ്കില്‍ ജൂനിയറായ നിങ്ങളുടെ കൂടെ അഞ്ചര വര്ഷം എങ്ങനെ ഉണ്ടാവും. അങ്ങേര്‍ തോറ്റുപോയോ? (സംശയമാണേ..)

    ReplyDelete
  15. Ekathara,

    Kurachu busy shedulil aayirunnu atha ithile varaan vaykiyath, vayichappol rasamaayi thonni. iniyum ezuthu iniyum varam.

    good luck

    ReplyDelete
  16. വായാടി ,
    ആളെ പറ്റി എനിക്ക് സംശയം ഇല്ലാതില്ല,പക്ഷെ വലതുകാലിനെ പറ്റി ഒട്ടും സംശയമില്ല.
    ഇനിയും ഇനിയും ഐശ്വര്യവുമായി കടന്നു വരൂ........ :) .
    പിച്ച വച്ച് നടക്കുമ്പോള്‍ ഒരാള് കൂടെയുള്ള പോലെ.....

    ഉപാസന,
    മൊത്തം പറഞ്ഞതില്‍ സാധികയെ മാത്രമേ പിടിച്ചുള്ളൂ അല്ലെ?
    :)
    നന്ദി, ഇനിയും വരണം .

    .വഷളന്‍ ,
    അച്ഛേ ,ഹെന്തൊരു പേര്?മ്ലേച്ച്ചം ......മ്ലേച്ച്ചം .
    ടര്‍ക്കി കിട്ടിയല്ലോ,ഇനി കരയണ്ടാട്ടോ.
    ഇനിയും വരണം ഇത് പോലെയുള്ള കമന്റുകളുമായി .
    നന്ദി.

    അക്ബര്‍ക്ക ,
    വല്യ ആള്‍ക്കാരൊക്കെ വന്നു കമന്റിടുമ്പോ എന്തൊരു ഗമയാന്നോ എനിക്ക്!
    ഇനിയും വരണം ,അതൊരു പ്രോത്സാഹനവും പ്രചോദനവും ആണ്.

    തണല്‍,
    ആ ചേട്ടന് പേപര്‍ പോയതാ.....
    കുറച്ച രാഷ്ട്രീയവും പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു.
    ഇത് വഴി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

    ഒഴാക്കന്‍,
    നന്ദി വീണ്ടും വരിക.
    (ഇതെന്താ ഒട്ടോരിക്ഷായോ എന്ന് മാത്രം ചോദിക്കരുത്.) .
    .
    .

    ReplyDelete
  17. താര,
    കൊള്ളാം.. നല്ല അവതരണം.. ഇനിയും എഴുതണം.. നല്ല കിടിലന്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു..
    ആശാന്‍

    ReplyDelete
  18. ഏകതാരയോ? ദൈവമേ.. എവിടുന്നു എടുത്തോണ്ട് വരുന്നെടാ ഈ പേരുകളൊക്കെ...
    ഓഫ്‌
    ഒഴക്കന്‍, വഷളന്‍, ഹ ഹ കൊള്ളാം..
    എന്നെ പോലെ നല്ല കലക്കന്‍ പേരുള്ള രണ്ടുപേരെ കൂടി കണ്ടതില്‍വളരെ സന്തോഷം..
    -ആശാന്‍

    ReplyDelete
  19. ഏകതാര,നല്ല പോസ്റ്റ്. അഭിനന്ദനം. കഴിഞ്ഞ തവണ പറയണമെന്നു കരുതി, കരച്ചില്‍ കാരണം ശബ്ദം പുറത്തു വന്നില്ല. ഇനിയും എഴുതൂ...

    പിന്നെ എന്റെ പേരു മ്ലേച്ഛമെന്നു മാത്രം പറയരുത്... വഷളനാണെങ്കിലും, ഞാന്‍ വളരെ നല്ലവനാണ്.

    പിന്നെ, നല്ല പേരുള്ളവരൊന്നും അത്ര നല്ലവരല്ല. അഴകുള്ള ചക്കയില്‍ ചുളയില്ല എന്നു കേട്ടിട്ടില്ലേ?

    ഒഴാക്കന്‍, വെള്ളത്തിലാശാന്‍ - ഹായ്, എനിക്കിഷ്ടപ്പെട്ടു ...

    വെള്ളത്തിലാശാനേ, പേരു കേട്ടിട്ടു നല്ല തണ്ണിയാണെന്നു തോന്നുന്നു. വൈകിട്ടെന്താ പരിപാടി? ഒന്നു കൂടണ്ടേ?

    ReplyDelete
  20. "വഷളനാണെങ്കിലും, ഞാന്‍ വളരെ നല്ലവനാണ്."......

    കൊള്ളാം...പറഞ്ഞു വായില്‍ നാക്കിട്ടില്ല..അതിനു മുന്‍പേ വെള്ളത്തിലാശാനേം കൂട്ടി വീശാന്‍ പോയിരിക്കയാ.. കക്ഷി...

    ReplyDelete
  21. എന്റമ്മേ... ചിരിച്ചുചിരിച്ച് ഒരു വഴിയ്കായി.

    നല്ല ഞെരിപ്പ് എഴുത്ത്.

    ReplyDelete
  22. പേരു കേട്ടപ്പോള്‍ ആ പേരുള്ള വാദ്യോപകരണമാണെന്നാണു ഞാന്‍ ഈ ഒറ്റനക്ഷത്രത്തെ പറ്റി കരുതിയത്.പോസ്റ്റിഷ്ടായി..
    കലാലയ ഓര്‍മ്മകളില്‍ ഇടയ്ക്കൊന്നെടുത്തു വെച്ചു ചിരിക്കാന്‍ ഇങ്ങനെയോരോ കൊച്ചു കൊച്ചു രഹസ്യങ്ങള്‍ അല്ലേ.:)

    ReplyDelete
  23. വഷളാ..
    സത്യമായും ഞാന്‍ മദ്യപിക്കില്ല.. ലോകനാര്‍ കവിലംമയനെ സത്യം.. എന്നെ വിശ്വസിക്കൂ..
    -ആശാന്‍..

    ReplyDelete
  24. ഏകതാര,
    എഴുത്തിന്റെ ശൈലി ഇഷ്ടമായി!
    കലാലയത്തിന്റെ ഓര്‍മകളില്‍ എന്നും റാഗിങ്ങ് ഒരു ക്രുരമായ കഥാപാത്രമായ് പലപ്പൊഴും കടുന്നു വരാറുണ്ടു.എങ്കിലും ഈ പോസ്റ്റില്‍ ഒരു സസ്പെന്‍സ് അദ്യവസാനം നിലനിര്‍ത്താന്‍ കഴിഞ്ഞു ,ഓരോ ഫോണ്‍ കോളുകളും പുതിയ പോസ്റ്റിനുള്ള വിഷയങ്ങളാവട്ടെ ..
    എല്ലാ ആശംസ കളും .................

    ReplyDelete
  25. ഏകതാര: "ഗുരുവായൂരപ്പന്‍‌‌ ഈ വീടിന്റെ ഐശ്വര്യം" എന്നൊക്കെ ചില വീടുകളില്‍‌ തൂക്കിയിട്ടിരിക്കുന്നതു കണ്ടീട്ടില്ലേ? അതു പോലെ "വായാടി ഈ ബ്ലോഗിന്റെ ഐശ്വര്യം" എന്നു വേണമെങ്കില്‍‌ ഈ ബ്ലോഗിന്റെ ഉമ്മറത്ത്‌ കെട്ടിതൂക്കിയിട്ടോളൂ.. :)

    ആ കണ്ണില്‍‌‍‌ നിന്നും വരുന്നത്‌ ദുഖം കൊണ്ടുള്ള കണ്ണുനീരാണന്നാണ്‌ ഞാനാദ്യം വിചാരിച്ചിരുന്നത്‌. ഇപ്പോഴല്ലേ പിടികിട്ടിയത്‌ ഈ കമന്റുകളൊക്കെ‌ വായിച്ച്‌ ചിരിച്ചു ചിരിച്ച് കണ്ണീന്ന്‌ വെള്ളം വന്നതാണന്ന്‌! :) :)

    ReplyDelete
  26. പാവത്താന്റെ പേര് വഷളന്‍....
    വെള്ളമടിക്കാത്തവന്റെ പേര് വെള്ളത്തിലാശാന്‍...
    അളിയാ...ഒന്നും പിടി കിട്ടുന്നില്ലല്ലോ...
    എവിടൊക്കെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്.

    ReplyDelete
  27. അത് കലക്കി കേട്ടോ. ആ പാവം സീനിയറെ ചീത്ത വിളിച്ചതും പോരാഞ്ഞ് നിന്ന് മോങ്ങിയാല്‍ മതിയല്ലോ അല്ലേ?
    ;)

    റാഗിങ്ങ് കഥകളെല്ലാം ഓര്‍ത്തെടുക്കാനാണെങ്കില്‍ നല്ലതും ചീത്തയുമായ ഒട്ടേറെ ഓര്‍മ്മകള്‍ ഉണ്ട്. അത് അനുഭവിച്ച കാലത്ത് അത്രയും വെറുപ്പുള്ള വേറെ ഒരു സംഭവം ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ റാഗിങ്ങ് എന്ന് കേള്‍ക്കുമ്പോഴേ ഓര്‍മ്മ വരുന്നത് രസകരമായ മറ്റൊരു സംഭവമാണ്. :)

    ReplyDelete
  28. അളിയോ, പേരും ചെയ്ത്തും ചേരാത്തതു കണ്ടിട്ടു പേരില്‍ പിരിയുള്ള ഒരാളുടെ നട്ടിളകിയെന്നാ തോന്നുന്നേ... ആരെങ്കിലും ഒന്നു മുറുക്കിക്കൊട്.

    ReplyDelete
  29. നല്ല അനുഭവം,രസികന്‍ വിവരണം.എനിക്കുമുണ്ട് ഒരു റാഗ്ഗിങ് അനുഭവം, http://rehnaliyu.blogspot.com/2006/10/blog-post_30.html ;)

    ReplyDelete
  30. ഒറ്റകമ്പിനാദം മാത്രം മൂളൂം വീണാഗാ‍നം എന്നെ ഞാനും പടം കണ്ടപ്പ നിരീച്ചുള്ളൂ...റാഗിംഗ് അനുഭവം കൊള്ളാം...മറ്റൊരുറാഗിംഗ് കഥ വായിക്കാൻ താത്പര്യമുണ്ടെങ്കിൽ എന്റെ ത്രിസന്ധ്യ ബ്ലോഗിലെ “ഹൌസ് കോൾ” വായിക്കുമല്ലോ?

    ReplyDelete
  31. വെള്ളത്തിലാശാന്‍,
    അഭിപ്രായം പറഞ്ഞതിന് പ്രത്യേക നന്ദി.ഇനിയും വരണം .

    HT-nut ,
    ഇവടെ വരെ വന്നിട്ട് എന്റെ പോസ്റ്റ്‌ വായിക്കാതെ പോയിക്കളഞ്ഞല്ലോ?

    അളിയാ,
    സന്തോഷമായി .ആദ്യായിട്ടാണ്‌ ഒരാളെ അളിയാന്നു വിളിക്കുന്നത് .
    പിന്നെ അഭിപ്രായം കേട്ടപ്പോള്‍ ആക്കിയതാണോ എന്ന് തോന്നാതിരുന്നില്ല.
    എന്നാലും വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്ട്ടോ .

    Rare rose,
    ഏക്‌ താര എന്നഒറ്റക്കമ്പി വീണയോടുള്ള ഇഷ്ടം കൊണ്ടാണ് ഈ പേര് മനസ്സില്‍ വന്നത്.പിന്നെ ഒന്ന് മലയാളീകരിച്ചപ്പോള്‍ ഒറ്റ നക്ഷത്രമായി മാറി എന്നേ ഉള്ളു.
    ഒരുപാട് നന്ദിയുണ്ട് കേട്ടോ,വായനയ്ക്കും അഭിപ്രായത്തിനും.
    ഇനിയും വരില്ലേ?

    മാനസ,
    :)
    നന്ദി,ഇനിയും വരണം.

    മഹി,
    നന്ദി,ഓരോ അഭിപ്രായവും വലിയൊരു പ്രോത്സാഹനമാണ്.
    തുടര്‍ന്നും പ്രതീക്ഷിക്കാമല്ലോ?

    ശ്രീ,
    ഇവിടെ വന്നതില്‍ ഒരുപാടു സന്തോഷമുണ്ട്,നന്ദിയും.
    എനിക്കായി ഒരു കമന്റിടാന്‍ മെനക്കെട്ടല്ലോ,അതുതന്നെ സന്തോഷം.
    ഇനിയും വരണേ....(മാത്തന്‍ ചിരിപ്പിച്ചു കൊന്നു.....).

    വല്യമ്മായി,
    പ്രോത്സാഹനത്തിനു നന്ദി
    .അവിടുത്തെ അനുഭവം വായിച്ചു,അങ്ങനെ തറവാടിയെയും എനിക്ക് പരിചയപ്പെടാന്‍ സാധിച്ചു.
    നന്ദി.ഇനിയും വരണം.

    ReplyDelete
  32. ഗിനി,
    നന്ദി,വീണ്ടും വരിക.

    താരകന്‍,
    വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം .
    ഇനിയും വരണം.നന്ദി.(ഹൗസ് കോള്‍ വായിച്ചു.ശരിക്കും പറഞ്ഞാല്‍ പേടിയായി :)

    ReplyDelete
  33. പിന്നെ ഇവിടെ വരെ വന്നിട്ട്,ഫോള്ലോവും ചെയ്തിട്ട് മിണ്ടാതെ പൊയ്ക്കളഞ്ഞ
    സുജീഷ് ,styphinson,രേവതി ,royn, എന്നിവര്‍ക്കും നന്ദി.
    ഇനി വരുമ്പോ, നല്ലതായാലും ചീത്തതായാലും അഭിപ്രായം പറഞ്ഞിട്ടേ പോകാവൂ കേട്ടോ?

    ReplyDelete
  34. ഏകതാര എന്ന പേര് തന്നെ വളരെ ഇഷ്ടപ്പെട്ടു.ഇനി ഈ താരകം നന്നായി വെട്ടിത്തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു.നന്നായി എഴുതിയിരികുന്നു.എല്ലാ ഭാവുകങ്ങളും....

    ReplyDelete
  35. ഉഷാറാണല്ലോ. നല്ല എഴുത്ത്. തുടരുക.

    ReplyDelete
  36. വൈദ്യരേ .. എഴുത്ത് ഇഷ്ടപ്പെട്ടു . ഇനിയും എഴുതൂ ..

    ReplyDelete
  37. ബേച്ചാരാ വിനോദ് കള്ള കരച്ചില്‍ ആയിരുന്നില്ലേ അത്‌ സത്യം പറയൂ :)
    ആദ്യമായിട്ടാ ഇവിടെ ഇനിയും വരാം വായിക്കാം

    ReplyDelete
  38. :)

    കൊള്ളാം, നല്ല അവതരണം.

    ReplyDelete
  39. "ആ ചേട്ടന് കോങ്കണ്ണ്‍ ആയിരിക്കേണമേ." - കൊള്ളാം !

    അവതരണം നന്നായിട്ടുണ്ട്.. ഇത് പോലെ പല രഹസ്യങ്ങളും ഇനിയും ഞങ്ങളെ അറിയിക്കുക !!

    ReplyDelete
  40. "പോടാ പട്ടീ........" ഒരു സംശയം കൂട്ടത്തില്‍ ഉള്ളവര്‍ മലയാളികള്‍ തന്നയോ അതോ നോര്‍ത്ത് ഇന്ത്യന്‍സ് ആയിരുന്ന്വോ
    Love and hate ഒരു പോലെ വരുമ്പോള്‍ ആണ് നമ്മള്‍ "പോടാ പട്ടീ........" എന്ന് സംബോദന ചെയുന്നത്. കുട്ടിക്ക് പിന്നെ അങ്ങനെ വല്ലതും ...... ഒരു മലയാളം സിനിമ യുടെ ഒരു നല്ല തീമിന് സാദ്യത കാണുനൂ

    ReplyDelete
  41. ഡോക്ടര്‍ കീപ്‌ writing. We like ragging stories. I have many stories but if someone unwraps it. I will follow.

    ReplyDelete
  42. പോസ്റ്റും കമന്റുകളും കലക്കി കെട്ടൊ ...!!

    പാവം വഷളനും, വെള്ളമടിക്കാത്ത വെള്ളത്തിലാശാനും പിന്നെ ഏകതാരവും കൂടിച്ചേർന്ന് നല്ലൊരു ചിരി വിരുന്ന് തന്നു...

    ആശംസകൾ...

    ReplyDelete
  43. ഈ വഴിത്താരയിൽ ആദ്യമായാണ്.. വീണ്ടും വരാം ട്ടൊ.. :)

    ReplyDelete
  44. ഞാനും ഇവിടെ ആദ്യമായിട്ടാ..
    ഏതായാലും വന്നത് വെറുതെ ആയില്ല.
    പോസ്റ്റ്‌ എനിക്ക് ഇഷ്ട്ടപ്പെട്ടു.
    വായിച്ചു ചിരിച്ചുട്ടോ...

    ReplyDelete
  45. ഞാന്‍ എവിടെ ആദ്യ ട്ടോ ..........പോസ്റ്റ്‌ നന്നായി ഇഷ്ടപ്പെട്ടു ......
    "പോടാ പട്ടീ........" മനസ്സിന്റെ ഉള്ളീന്ന് വന്നതാവും അല്ലെ......ഇങ്ങനെ പല ഘട്ടത്തിലും ഉപഭോധ മനസ്സ് അറിയാതെ കേറി അങ്ങ് ഇടപെടും .......എന്തായാലും അത് ഒരു രക്ഷ ആയല്ല്ലോ ........

    ReplyDelete
  46. ആദ്യക്കാരില്‍ ഒരാളുകൂടി.
    രസകരമായി എഴുതി. ആശംസകള്‍

    ReplyDelete
  47. തൂവലന്‍ ,കുമാരന്‍, പ്രദീപ്‌ ,
    നന്ദി നന്ദി നന്ദി.
    ഇനിയും വരണം, വായിക്കണം.

    pd ,
    കള്ളക്കരച്ചിലോ?എന്റെ നിഷ്കളങ്ക മുഖത്ത് നോക്കി ഈ ക്രൂരമായ ചോദ്യം വേണ്ടായിരുന്നു.

    ജയരാജ്, വശംവദന്‍,കൊലക്കൊമ്പന്‍,
    പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

    royn ,
    അയ്യേ,ഞാനോ?ഛെ ഛെ.

    വീകെ ,ഇട്ടിമാളു, സിനു,കുട്ടന്‍ തേച്ചിക്കോടന്‍,
    എല്ലാവര്‍ക്കും നന്ദി .ഇനിയും വരണം.

    ReplyDelete
  48. താര,
    ഒരു റാഗിങ്ങിന്റെ ചിത്രം നന്നായി വരച്ചു കാട്ടി. സമയം പോലെ ഈ വഴി
    വന്നാൽ മറ്റൊരു രാഗിങ്ങിന്റെ ബാക്കിപാത്രം കാണാം..

    ReplyDelete
  49. i thought a 'centi' arised between u 2 and ended in a dash. but alas. nothing happened. what an anti climax. u r actually a terrible 'black hole'.

    ReplyDelete
  50. ragging katha kalakki ketto.nannaayi.:)

    ReplyDelete
  51. ഈ റാഗിംഗ് പുതിയ അനുഭവമാണ്‌ .............................നല്ല അവതരണം ......................ഡോക്ടരിന്റ്റെ ഉള്ളിലും നല്ല ഒരു സാഹിത്യകാരന്‍ ഒളിഞ്ഞിരിക്കുന്നു ...................

    ReplyDelete
  52. ചാത്തനേറ്:ആ തെറിവിളിക്കുള്ള ഒരു ഇന്റന്‍സിറ്റി ഫീല്‍ ചെയ്യിച്ച എഴുത്ത്.

    ReplyDelete
  53. ജീവിതത്തിൽ ഒരിക്കലും റാഗിംഗ് അനുഭവിക്കാതെ, ആരെയും റാഗ് ചെയ്യാതെ, എട്ടൊൻപതുവർഷം പ്രൊഫഷണൽ വിദ്യാഭ്യാസം ആസ്വദിക്കാൻ കഴിഞ്ഞയാളാണു ഭാഗ്യവശാൽ ഞാൻ.

    അതുകൊണ്ട് ഈ കഥകളിലൂടെയേ അറിവുള്ളൂ, റാഗിംഗിനെപ്പറ്റി.

    പക്ഷേ, ഈ എഴുത്തും, ഏകതാര എന്ന പേരും വളരെ വളരെ ഇഷ്ടപ്പെട്ടു.

    ആശംസകൾ!

    ReplyDelete
  54. നന്നായിട്ടുണ്ടു കേട്ടോ...

    ReplyDelete
  55. ഏകതാരേ നീ എവിടെയാണ്‌? മടങ്ങി വരൂ..നിന്നെ കാണാതെ ഈ തത്തമ്മ വിഷമിച്ചിരിക്കുന്നു.

    ReplyDelete
  56. റാഗിംഗ് കാര്യമായി അനുഭവിച്ചിട്ടില്ലെങ്കിലും, (നമ്മളെ റാഗ് ചെയ്യാന്‍ വന്ന ചേട്ടന്മാര്‍ നാണിച്ചു തല താഴ്ത്തി), അതിന്റെ ഉച്ചസ്ഥായിയില്‍ റാഗ് ചെയ്യാന്‍ "ഭാഗ്യം" കിട്ടിയ ആളാണ്‌ ഞാന്‍...പ്രി-ഡിഗ്രി മുതല്‍ എഞ്ചിനീയറിംഗ് വരെ പെണ്‍കുട്ടികള്‍ക്ക് ഞാന്‍ ഒരു പേടിസ്വപ്നമായിരുന്നു...അതിനെപ്പറ്റിയുള്ള കഥകള്‍ വഴിയേ പറയാം...ഇന്നതൊക്കെ ആലോചിക്കുമ്പോള്‍ കുറച്ചു കൂടിപ്പോയോ എന്ന് സംശയം..
    എകതാര പറഞ്ഞ സംഭവം ഭാര്യയുടെ അടുത്തൂന്നു ഞാന്‍ കേട്ടിട്ടുണ്ട്...
    പോണ പോക്കില്‍ ഫോളോവര്‍ ബട്ടണില്‍ ഒന്ന് ഞെക്കുന്നുണ്ടേ...

    ReplyDelete
  57. എത്താനിത്തിരി വൈകിപ്പോയി...പക്ഷെ ആലു കൊള്ളാലോ...ഞാനും ആളൊരു പാവമാണെന്നാ വിചാരിച്ചിരുന്നത്‌

    ReplyDelete
  58. loved it, veruthe nokkiyatha, vaayicappol onnum mindaathe pokaan thonnunnilla, ishttaaaiieee.....ATB

    ReplyDelete
  59. ഇത്തിരി വ്യ്കിപ്പോയി എന്നാലും രണ്ടു വാക്ക് പറയാതെ വയ്യ.
    കൊള്ളാം ! നല്ല അനുഭവം . പിന്നെ ജെവിതതിലദ്യതെതും അവസാനതെത്മായ തെറി എന്നുന്നും പറഞ്ഞു മാന്യയകണ്ട :)

    ReplyDelete
  60. രഹസ്യം ഇപ്പോള്‍ പരസ്യമാക്കി...! പിന്നെ മനോഹരമായി, ഓരോ വരിയും. പിന്നെ റാഗിങ്-:)

    RAGGING IS A COGNISABLE OFFENCE AND PUNISHABLE UNDER PROVISIONS OF KERALA PROHIBITION OF RAGGING ACT 1998.

    ReplyDelete
  61. റാഗിങ്ങിനെ സംബന്ധിച്ച് പറയുമ്പോള്‍ അതിന്റെ നന്മയെന്തെന്നു ഒരു പിടിയുമില്ല.തനി കാടത്തം.വിദ്യാഭ്യാസം കൂടുന്തോറും അന്തവിസ്വാസത്തിന്റെ അളവുകൂടുന്നെന്നു ഞാന്‍തന്നെ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.അതേപോലെ വിദ്യാഭ്യാസം ഒരാഭാസമായി മാറ്റുന്ന തനി കാടത്ത മാണ് റാഗിംഗ്.സംസ്കാരം തൊട്ടു തോണ്ടീട്ടില്ലാത്ത,ഗുദത്തില്‍ കുന്തം കയറ്റുന്ന ആദി യുഗ സംസ്കാരം ഈ പരിഷ്കൃത കാട്ടാളന്മാര്‍ പിന്തുടരുന്നത്,നാം വിവേകികളാകും തോറും,ശിലായുഗത്തി ലേക്ക് തിരിച്ചു പൊയ്കൊണ്ടിരിക്കുകയാണെന്നതിനു തെളിവാണ്,

    എഞ്ചിനീയറിംഗ്,മെഡിക്കല്‍ കോളേജുകളില്‍ കാണുന്ന റാഗിംഗ് എന്ന കാടത്തത്തിനെതിരെ സംസ്കാരമുള്ള മനുഷ്യരുണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ആദിയുഗത്തിലേക്ക് തിരിച്ചു പോകാതെ ,പരിഷ്കൃത സമൂഹത്തിന്‍റെകാഴ്ചപ്പാടില്‍ മുന്നോട്ടുപോകാന്‍ ശീലിക്കു ആദ്യം .

    കാട്ടാളന്മാര്‍ പോലും പറയാന്‍ അറക്കുന്ന,തറ സംസ്കാരത്തിന്റെ ഭാഷ്യമാണല്ലോ , തന്ടെ സീനിയര്‍ സഹപാഠികളുടെ നാവില്‍ നിന്നും ഉതിര്‍ത്തു വീണത്‌ ഏകാതാര ഇവിടെ വിവരിച്ചത് .

    മറ്റെന്തു തെളിവുവേണം നമ്മുടെ ഇവന്മാരുടെയൊക്കെ സംസ്കാരത്തിന്?

    ഏകതാര നന്നായി എഴുതിയിരിക്കുന്നു
    അഭിനന്ദനങ്ങള്‍
    ---ഫാരിസ്‌

    ReplyDelete
  62. hehe
    aa chettan pinne jeevithathil aareum rag cheythu kanilla
    nalla post

    ReplyDelete
  63. സംഭവം കലക്കി, ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

    ReplyDelete
  64. നന്നായി കരയാന്‍ അറിയുന്നതിന്റെ ഒരു ഗുണമേ.... അടുത്ത ജന്മം എന്റെ ജൂണിയറായി എവിടെയെങ്കിലും വെച്ച് കിട്ടും.. അന്ന് ഞാന്‍ പിടിച്ചോളാമെ... ആശംസകള്‍...:)

    ReplyDelete
  65. റാഗിംഗ് എന്ന കാടത്തത്തിനെതിരെ സംസ്കാരമുള്ള മനുഷ്യരുണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
    ഏകതാര നന്നായി എഴുതിയിരിക്കുന്നു...
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  66. ങാ കൊള്ളം..!!!!...പക്ഷേ അവന്‍റെ അമ്മെയെയാണ് വളരെ വളരെ ഇഷ്ടപ്പെട്ടത്...താങ്കളുടെ വാക്കുകള്‍ക്ക് ആ ദുഖപുത്രിയുടെ തുലികയാവാം കുടുതല്‍ ചേരുന്നത്...( ക്ഷമിക്കുക ഒരുപക്ഷെ എന്‍റെ കണ്ണുകളുടെ തിമിരം കൊണ്ടാവാം....)

    ReplyDelete
  67. വൈദ്യവും ഇഞ്ചിനീരും,ഏതു പ്രൊഫഷെണല്‍ കോളേജുകളിലും പഠിച്ചിറങ്ങുന്നവര്‍,സ്വന്തം സമയം വരുമ്പോള്‍ മറ്റുള്ളവരെ ഉപദ്രവിക്കാനും വാക്കാല്‍ നോവിക്കാറും ഇല്ല??അവരോടു നിങ്ങളെന്തേ ചോദിക്കാത്തത്!! വായിച്ചതിലും കണ്ടതിലും സന്തോഷം

    ReplyDelete
  68. ചീത്ത വിളിക്കുമ്പോള്‍ ഇങ്ങിനെ വിളിക്കണം ..ഹ ഹ.. ഹാഹാ

    ReplyDelete
  69. ഏകതാരേ,

    തന്റെ പുതിയ പോസ്റ്റ് ഇന്നു വായിക്കാം, നാളെ വായിക്കാം എന്നു കരുതി ഞാന്‍ കുറേ നാളായി ഇവിടെ വന്നു പോകുന്നു. മനുഷ്യന്റെ ക്ഷമയ്ക്കും ഒരതിരൊക്കെയില്ലേ? ... അവിടെയിവിടേയും കറങ്ങി നടക്കാതെ ഞങ്ങള്‍ ഫോളോവേഴ്സിനേ ഒന്ന് ഹാപ്പിയാക്കു മാഷേ. ദ്വേഷ്യം വന്നാല്‍ കാണിക്കാന്‍ ഒരു ചിന്‍‌ഹം ഞാന്‍ കണ്ടുപിടിച്ചു :D അതിതാണ്‌.

    ReplyDelete
  70. ഇതാരുടെ കണ്ണാ ഏകതാരെ?2-3 ദിവസമായി വന്നു പോകുന്നു.പുതിയ പോസ്റ്റ്‌ ഒന്നും ഇല്ലേ ?

    ReplyDelete
  71. കൊള്ളാം നല്ല വിവരണം

    ReplyDelete
  72. വിഷു ആശംസകള്‍- ഡോക്ടര്‍.
    എവിടെ പിന്നെ കണ്ടില്ല. സന്തോഷദായകമായ ഒരു നല്ല വിഷു ആശംസിക്കുന്നു. ഏകാതരക്കും കുടുംബത്തിനും പിന്നെ എല്ലാ ഭൂലോകര്‍ക്കും

    ReplyDelete
  73. എന്‍റെ വകയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ഏകതാര

    ReplyDelete
  74. എകതാര, എന്റെ ഹൃദയംഗമമായ വിഷു ആശംസകള്‍

    ReplyDelete
  75. കൊചുമുതലാളി മെഷീൻ ഗണ്ണ് കൊണ്ടാണോ കമന്റിടുന്നത്!!
    പോസ്റ്റ് ചിരിപ്പിച്ചു!
    ഇവിടെ എത്താൻ വൈകിയതുകൊണ്ട് മറ്റേ വാക്കൊന്നും എടുത്ത് പ്രയോഗിച്ച് കളയരുതേ....:-)
    വിഷുദിനാശംസകൾ.

    ReplyDelete
  76. നല്ല അനുഭവം..നല്ല എഴുത്ത്....കൂടെ ഉണ്ടാവും .......സസ്നേഹം

    ReplyDelete
  77. ഏകതാരാ,
    ഞാനിതാ മൗനവ്രതം അവസാനിപ്പിച്ച് മടങ്ങി വന്നിരിക്കുന്നു! എനിക്ക് വേണ്ടി ആ ബുദ്ധിയില്ലാത്ത മല്ലന്മാരോട് പ്രതികരിച്ചത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു.. അങ്ങിനെ ആ പോസ്റ്റ് വളരെ രസകരമാക്കി മാറ്റിയതിന്‌ നേരിട്ട് നന്ദി പറയാന്‍ വന്നതാണ്‌. സ്വീകരിച്ചാലും.. :)

    ReplyDelete
  78. ഇനിയും പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ ടൈപ്പിംഗ് തെറ്റുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമല്ലോ.
    നല്ല അനുഭവം. പക്ഷെ സാധാരണ നിലയില്‍ വിവരിച്ചതിനാല്‍ തീക്ഷ്ണത കുറഞ്ഞോ എന്നൊരു സംശയം.

    എനിക്ക് അതിന്റെ തുടക്കം വായിച്ചപ്പോല്‍ എം.ടിയുടെ നിന്റെ ഓര്‍മ്മക്ക് എന്ന കഥ ഓര്‍മ്മ വന്നു. പിന്നെ റാഗിംഗ് അനുഭവത്തില്‍ കൂടി പോയപ്പോള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരുന്ന് എന്ന ണൊവലിലെ റാഗിംഗ് വിവരണം ഒര്‍മ്മ വന്നു.
    ഇനിയും തുടരുക.

    ReplyDelete
  79. കിടിലന്‍.. കോട് കൈ .... :)

    ReplyDelete
  80. 100-ംമത്തെ കമന്റിടാനായി ഞാനീ പടിവാതില്‍ക്കല്‍ കാത്തിരിക്കയാണ്‌! :D

    ReplyDelete
  81. അൽ‌പ്പം വൈകി സത്യത്തിൽ ഒരിക്കൽ വന്ന് കവിത കണ്ടപ്പൊ പേടിച്ചോടിയതാ.രസകരമായ ഒരോർമ്മ രസകർമായി തന്നെ പറഞ്ഞു

    100 അടിക്കാനുള്ള തത്തമ്മയുടെ ആ ഇരിപ്പ് കണ്ടിട്ട് ഒരു 5 കമന്റ് കൂടി പൂശിയാലോ എന്നൊരു പൂതി.ഭായി പറഞ്ഞ പോലെ ആൾറെഡി ഒരുത്തൻ മിഷ്യൻ ഗണ്ണ് വെച്ച് കമന്റിയതു കൊണ്ട് തത്തമ്മ രക്ഷപ്പെട്ടു

    ReplyDelete
  82. എന്നാ ഒരെണ്ണം കൂടി കിടക്കട്ടെ എന്റെ വക, തത്തമ്മക്ക് പെട്ടെന്ന് സെഞ്ച്വറി അടിക്കാന്‍.

    ReplyDelete
  83. വിനു and ഇസാദ്, Thanks.
    എന്റെ ഈ കാത്തിരിപ്പ് കണ്ട് നിങ്ങളുടെ മനസ്സലിഞ്ഞല്ലോ അതിനാണ്‌ ഈ താങ്ക്‌സ്!

    ReplyDelete
  84. ആദ്യായിട്ടാ ഇവിടെ........
    കണ്ടു .......... തുടക്കത്തില്‍ തന്നെ കിട്ടിയതിതാ.... "പോടാ പട്ടീ..."
    കയറി വന്നപ്പോള്‍ തന്നെ എന്നോടിത് വേണമായിരുന്നോ? ഞാനെന്തു തെറ്റ് ചെയ്തിട്ടാ.........
    കാതടച്ചു കൊടുക്കുന്ന അടിയേക്കാള്‍ വീര്യമാ അല്ലെങ്കിലും മുഖമടച്ചുള്ള "ചില പ്രയോഗങ്ങള്‍ക്കു"........ ചിലപ്പോളത് ചെറിയ വാക്കുകലാവാം, ചിലപ്പോളത് കടുത്ത പ്രയോഗങ്ങളാവാം..... എന്നാലും ഇതിത്തിരി...........
    ഏതായാലും നന്നായി.... എഴുത്തും അനുഭവങ്ങളും എല്ലാം...... ഭംഗിയായി..... ഇനിയും കാണാം..... വരാം ഇടയ്ക്കിടെ ഈ വഴി......

    ReplyDelete
  85. എകതാരേ, നൂറാമത്തെ കമന്റിട്ട് സെഞ്ച്വറി അടിക്കാന്‍ ഞാനിവിടെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി!! ഇനിയെനിക്ക് ക്ഷമയില്ല. ആരെങ്കിലും ആ അവസരം തട്ടിയെടുക്കുന്നതിനു മുന്‍പ് ഞാനിതാ രണ്ടു കമന്റിട്ട് സെഞ്ച്വറി തികയ്ക്കുന്നു. ഈ പോസ്റ്റിന്‌ ആദ്യമായി കമന്റിട്ട ആളെന്ന നിലയില്‍ മറ്റാരേക്കാളും എനിക്കല്ലേ അതിനുള്ള യോഗ്യത? ഈ അവസരം ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല. :)

    ReplyDelete
  86. Yes!!! I did it. Congratulations ഏകതാര. :)

    ReplyDelete
  87. :)
    നിനക്ക് അവനെ ലൈന്‍ ആക്കായിരുന്നു, നല്ലൊരു ചാന്‍സ് അവനും കളഞ്ഞു

    ReplyDelete
  88. എന്നിട്ട് റാഗിംഗിനെതിരായി എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചോ?
    എഴുത്ത് നന്നായിട്ടുണ്ട്!

    ReplyDelete
  89. ഒരു നല്ല അനുഭവ കഥ ....ആശംസകള്‍ ..ഇനിയും എഴുതുക

    ReplyDelete
  90. റാഗിംഗ് അനുഭവം വളരെ നന്നായി.
    ആശംസകള്‍...

    ReplyDelete
  91. അനുഭവമാണിതെന്നറിയാമെങ്കിലും
    കഥയായി കരുതാനാണെനിക്കിഷ്ടം

    ReplyDelete
  92. ..
    ഇന്നലെ പട്ടിപിടുത്തമായിരുന്നു. :D, ഈയ്യൊ, തത്തമ്മ കേള്‍ക്കണ്ട..

    ആ വഴി ഒരു വഴി തുറന്നിട്ടിരിക്കുന്നു,
    പിന്നെ ഒന്നും നോക്കീല്ല, ഇങ്ങട്ട് പോന്നു..

    നന്നായി എഴുതിയിട്ടുണ്ട്.
    ഇനിയും പോന്നോട്ടെ..
    ആശംസകളോടെ,
    ..

    ReplyDelete
  93. കലക്കി.. ആദ്യമായിട്ട ഈ വഴി വന്നത്, വന്നത് വെറുതെയായില്ല..നന്ദി വായടിക്കും, അഭിനന്ദനം എകതാരയ്ക്കും

    ReplyDelete
  94. ഏകതാരയുടെ സ്വനം കേട്ട് വന്നു നോക്കിയതാണ്, മനോഹരമായി എഴുതുന്നു, ലളിതം, ചൊടി, ഒതുക്കം. റാഗിംഗ് അസ്സലായി കിട്ടിയിട്ടുണ്ടെനിക്ക് (രഹസ്യമായി-കൊടുത്തിട്ടുമുണ്ട്) വളരെ നല്ല ബന്ധമായിരുന്നു, അവരോടൊക്കെ, ഇപ്പോൾ പക്ഷേ റാഗിംഗ് പണം പിടിച്ചെടുക്കലും മർദ്ദനവും ഒക്കെയായി അംഗീകരിക്കാനാവാതെ ആയി.) കുറച്ചു കാലമായല്ലോ പോസ്റ്റിയിട്ട്? എന്തേ?

    ReplyDelete
  95. നന്നായിട്ടുണ്ട്.... ആശംസകൾ

    ReplyDelete
  96. Sookshikkenda Rahasyngal...!

    Manohram, Ashamsakal..!!!

    ReplyDelete
  97. നല്ല രസമായി എഴുതി. പിന്നെന്താ അങ്ങനെ അങ്ങ് അവസാനിപ്പിച്ചത്? എഴുത്തേ.....!! ദേ ഏകദേശം ഒരു വര്‍ഷം ആവാന്‍ പോവാ. അടുത്തത്‌ ഇട്.

    ReplyDelete
  98. പൂയ് ഇവിടെ ആരെങ്കിലും ഉണ്ടോ

    ReplyDelete
  99. ingine ingine nannayezhuthi pinne poyi olicho..?

    ReplyDelete
  100. ഏകതാരയ്ക്ക്‌ ഹൃദയം നിറഞ്ഞ വിഷു ആശംസ.

    ReplyDelete
  101. "പോടാ.. പട്ടീ.. "എന്നുള്ള ഭാഗം തുടങ്ങി ചിരി തുടങ്ങിയതാ.. ഇപ്പോഴും നിർത്താൻ പറ്റിയിട്ടില്ല. :)

    (ഓഫ്‌ ദി ടോപ്പിക്ക്: മൈത്രേയിയെ ഈയടുത്ത് കണ്ടിരുന്നു. പഴയ പരിചിതമായ പേരുകൾ തപ്പി വന്നതാണ്. :))

    ReplyDelete