അവന് അമ്മ
മഴയത്ത് അച്ഛന്‍ വരാഞ്ഞപ്പോള്‍
തകരവാതിലിന്റെ സാക്ഷയായിരുന്നു,
മേല്കൂരയിലെ ഓട്ടയ്ക്കുതാഴെ
ചളുങ്ങിയ അലുമിനിയം പാത്രവും .
പനിച്ചപ്പോള്‍
നെറ്റിയിലൊരു നനഞ്ഞ തുണിയായിരുന്നു,
പാതിരാത്രിയും കിടയ്ക്കക്കരുകിലെ
തുറന്ന കണ്ണും .
പഠിയ്ക്കുമ്പോള്‍
പ്രോഗ്രസ്കാര്‍ഡിന് ചുവട്ടിലെ ഒപ്പായിരുന്നു,
ക്ലാസ് ടീച്ചറിനു മുന്നിലെ
കുനിഞ്ഞ തലയും.
വിശന്നപ്പോള്‍
അടുപ്പത്തൊരു കപ്പക്കലമായിരുന്നു,
കഞ്ഞിപ്പാത്രത്തിലെ
മുളകുപപ്പടവും.
പിന്നെയാരാണ്,
താരാട്ടിന്റെ ഈണത്തിലും
പാലിന്റെ മധുരത്തിലും
അമ്മയെ ഓര്‍ത്തു വച്ചത് ?
.
Showing posts with label സംശയം? കവിത?. Show all posts
Showing posts with label സംശയം? കവിത?. Show all posts
Feb 11, 2010
Subscribe to:
Posts (Atom)

